വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസം
കോണത്തുക്കുന്ന്: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ വാക്സിന് വിതരണത്തില്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം കമ്മിറ്റി കോണത്തുകുന്നില്‍ ഏകദിന ഉപവാസം നടത്തി. ബെന്നി ബഹനാന് എംപി സമരം ഉദ്ഘാടനം ചെയ്തു. വാക്സിന് വിതരണത്തില്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്നത് കരുണയില്ലായ്മയാണെന്നു എംപി പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സി.എസ്. ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തി. പ്രഫ. സി.ജി. ചെന്താമരാക്ഷന്, എ.ആര്. രാമദാസ്, വി. മോഹന്‍ദാസ്, കെ. കൃഷ്ണകുമാര്‍, ധര്മജന് വില്ലാടത്ത് എന്നിവര്‍ പ്രസംഗിച്ചു.