ജോണ്സണ് പള്ളിപ്പാട്ട് മെമ്മോറിയല്‍ ഏഴാമത് ഡോണ്‍ ബോസ്കോ ഫിഡെ റേറ്റഡ് ചെസ് ടൂര്‍ണമെന്റിന് ഇരിങ്ങാലക്കുടയില്‍ തുടക്കം
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ സ്കൂളില്‍ നടന്ന ജോണ്സണ് പള്ളിപ്പാട്ട് മെമ്മോറിയല്‍ ഏഴാമത് ഡോണ്‍ബോസ്കോ ഫിഡേ റേറ്റഡ് ചെസ് ടൂര്‍ണമെന്റ് മുന്‍ഗവണ്‍മെന്റ് ചീഫ് വിത്ത് തോമസ് ഉണ്ണിയാടാന് ഉദ്ഘാടനം ചെയ്തു. ഡോണ്‍ ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശൂര്‍ ജില്ലാ അസോസിയേഷന് സെക്രട്ടറി പീറ്റര്‍ ജോസഫ് സ്വാഗതവും, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ഷെയ്ക്ക് ദാവൂദ് നന്ദിയും പറഞ്ഞു. ലിസി ജോണ്സണ്, പ്രേം നസീര്‍, ഡോ. ഗോവിന്ദന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 213 പേര് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നു. വിജയികള്‍ക്ക് മൂന്നുലക്ഷം രൂപ ക്യാഷ് പ്രൈസും ട്രോഫികളും സര്‍ട്ടിഫിക്കുകളും സമ്മാനിക്കും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് അടുത്ത ചൊവാഴ്ച സമാപിക്കും.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി