എന്‍എസ്എസ് ക്യാമ്പ്

വെള്ളാങ്കല്ലൂര്‍: കാരുമിത്ര സഹൃദയ എന്‍എസ്എസ് യൂണിറ്റും പഞ്ചായത്തും ചേര്‍ന്ന് ഇന്‍സ്പെയര്‍ ഇന്ത്യയുടെ സഹകരണത്തോടെ നടത്തുന്ന സ്പെഷ്യല്‍ ക്യാമ്പ് കനിവ് വി.ആര്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ടി.കെ. ഷറഫുദീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, പ്രോഗ്രാം ഓഫീസര്‍ സി.യു. വിജയ്, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ.ബി. റെജിനി, പിടിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണന്, എംപിടിഎ പ്രസിഡന്റ് സെബീല ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട: കരൂപ്പടന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ സഹവാസ ക്യാമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസ്ഡന്റ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് മിനി, വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് അംഗം സദക്കത്തുല്ല, നടവരമ്പ് സ്കൂള്‍ പ്രിന്‍സിപ്പല്‍, പിടിഎ പ്രസിഡന്റ് ഗീതാഞ്ജലി ബിജു, ഒഎസ്എ പ്രതിനിധി പികെഎം അഷറഫ്, സ്റ്റാഫ് സെക്രട്ടറി മഞ്ജു രവീന്ദ്രന്, പിടിഎ വൈസ് പ്രസ്ഡന്റ് രമേശ് മാടത്തിങ്കല്‍, നവാസ്, രശ്മി, പ്രിയ പ്രോഗ്രാം ഓഫീസര്‍ ഷാഹിദ എന്നിവര്‍ പ്രസംഗിച്ചു.