ഇരിങ്ങാലക്കുടയില് അഡീഷണല് ജില്ല ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷന് സ്ഥാപിക്കണം
ഇരിങ്ങാലക്കുട: സോഷ്യലിസ്റ്റ് ലോയേഴ്സ് സെന്റര് എസ്എല്സി ഇന്ത്യയില് തന്നെ ഏറ്റവും കൂടുതല് കേസുകള് ഉള്ള കേസുകള് തീര്പ്പാക്കുന്നതില് കാലതാമസം നേരിടുന്ന തൃശൂര് ജില്ല ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷന് അധികാരപരിധി വിഭജിച്ച് ഇരിങ്ങാലക്കുടയില് അഡീഷണല് ജില്ല ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷന് സ്ഥാപിക്കണമെന്ന് സോഷ്യലിസ്റ്റ് ലോയേഴ്സ് സെന്റര് ഇരിങ്ങാലക്കുട യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. സിവില് കോടതികള് വഴി നിവര്ത്തികള് നേടുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകള് അനുഭവിക്കുന്നവര്ക്ക് അത്താണിയും ആശ്രയവുമായ ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷന്റെ പ്രവര്ത്തനം കൂടുതല് കാര്യക്ഷമവും വേഗത്തിലും ആക്കണം എന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഷാജന് മഞ്ഞളി, ജില്ലാ ജനറല് സെക്രട്ടറി അഡ്വ. സി.ഒ. പൗലോസ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ടി.ഐ. സേവിയര്, ജില്ല ട്രഷറര് അഡ്വ. ഡേവിസ് നെയ്യന്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. വിന്സെന്റ് ചിറയത്ത് തുടങ്ങിയവര് സംസാരിച്ചു.