ടെലിവിഷന്‍ വിതരണോദ്ഘാടനം നടത്തി
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടേഴ്സ് ആന്‍ഡ് ഡിറ്റേഴ്സ് അസോസിയേഷന് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ പഠനത്തിനുള്ള ടെലിവിഷന്‍ വിതരണത്തിന്റെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ഒമ്പതാം വാര്‍ഡില്‍ വെച്ച് കെപിസിസിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും ഐടിയു ബാങ്ക് ചെയര്‍മാനുമായ എം.പി. ജാക്സണ് നിര്‍വഹിച്ചു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് ബിജു ഡി. കുറ്റിക്കാട് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, എന്‍ജിഒ ബ്രാഞ്ച് പ്രസിഡന്റ് വി.എസ്. സിജോയ്, ഭാരവാഹികളായ കുഞ്ഞുമോന്, ജെയിംസ് പെരേര, എം.ആര്. ഷാജു, റോയ് ജോസ് പൊറത്തുകാരന്, നിഷ അജയന്, ടി.ആര്. പ്രദീപ്, വര്‍ഗീസ് കൂവപറമ്പില്‍ എന്നിവര്‍ സന്നിഹിതരായി.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി