കാരായ്മ കഴക പ്രവര്‍ത്തിക്കാരോടുള്ള സമീപനത്തില്‍ ഉത്കണ്ഠ-വാരിയര്‍ സമാജം
ഇരിങ്ങാലക്കുട: കാരായ്മ കഴക പ്രവര്ത്തിചെയ്തു വരുന്ന വാരിയര്‍ സമുദായംഗങ്ങള്‍ക്കു നേരെയുള്ള ദേവസ്വം ബോര്‍ഡുകളുടെ സമീപനങ്ങളില്‍ വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. സമുദായംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കഴകാവകാശം നിലനിര്‍ത്തുന്നതിനുള്ള പോരാട്ടത്തിനു സംഘടനയുടെ പൂര്‍ണ പിന്തുന്ന നല്കുവാനും തീരുമാനിച്ചു. സമ്മേളനം സമാജം ജില്ലാ സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എസ്. സതീശന് അധ്യക്ഷത വഹിച്ചു. സി.വി. ഗംഗാധരന്, ഇന്ദിര ശശീധരന്, വിജയന് എന്‍. വാരിയര്‍, വി.വി. ഗിരീശന്, ടി. രാമന്‍കുട്ടി, അനീഷ് എസ്. ദാസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിദ്യഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി പി.വി. രുദ്രന് വാരിയര്‍ (പ്രസിഡന്റ്), ഐ. ഈശ്വരന് കുട്ടി (വെസ് പ്രസിഡന്റ്), വി.വി. ഗിരീശന് (സെക്രട്ടറി), പ്രദീപ് വാരിയര്‍ (ജോയിന്റ് സെക്രട്ടറി), ടി. രാമന്‍കുട്ടി (ട്രഷറര്‍) എന്നിവരെയും വനിതാ വിഭാഗം ഭാരവാഹികളായി ഇന്ദിര ശശീധരന് (പ്രസിഡന്റ്), ഉഷദാസ് (സെക്രട്ടറി), ദുര്‍ഗ ശ്രീകുമാര്‍ (ട്രഷറര്‍) എന്നിവരെയും യുവജന വിഭാഗം ഭാരവാഹികളായി കെ.വി. രാജീവ് വാരിയര്‍ (പ്രസിഡന്റ്), അനീഷ് എസ്. ദാസ് (സെക്രട്ടറി), ടി. ലാല്‍ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.