സംയുക്തട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നു
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ, സ്വകാര്യവത്ക്കരണത്തിനും ഇന്ധന വില വര്‍ധനവിനും തൊഴില്‍ നിയമ ഭേദഗതികളിലും പ്രതിഷേധിച്ചുകൊണ്ടു സംയുക്തട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സമരങ്ങള്‍ നടന്നു. ബിഎസ്എന്‍എല്‍ ഓഫീസിനു മുമ്പില്‍ നടന്ന സമരം എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി നേതാവ് ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.എസ്. പ്രസാദ്, ഭരതന്, എം.സി. രമണന്, വര്‍ദ്ധനന്‍ പുളിക്കല്‍, മോഹന്‍ലാല്‍, ജോളി ചാതേലി തുടങ്ങിയവര്‍ പങ്കെടുത്തു. പടിയൂരില്‍ നടന്ന സമരം എഐടിയുസി മോട്ടോര്‍ തൊഴിലാളി യൂണിയന് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി വി.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം കെ.എസ്. സജി അധ്യക്ഷത വഹിച്ചു. വി.ആര്. രമേഷ്, കെ.വി. രാമകൃഷണന്, ഒ.എസ്. അജിത്ത്, കെ.എം. വത്സന് എന്നിവര്‍ പ്രസംഗിച്ചു.

സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന