സ്പെഷല്‍ സബ് ജയിലില്‍ പരിസ്ഥിതി ദിനാചരണം നടത്തി
ഇരിങ്ങാലക്കുട: സ്പെഷല്‍ സബ് ജയിലില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സ്പെഷല്‍ സബ് ജയിലില്‍ വിവിധ ഇനത്തില്‍പ്പെട്ട ഫലവൃക്ഷതൈകള്‍ നട്ടു. ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബിയും സ്പെഷല്‍ സബ് ജയില്‍ സൂപ്രണ്ട് ജോണ്സന് ബേബിയും സംയുക്തമായാണ് ഫലവൃക്ഷ തൈകള്‍ നട്ടത്. അസിസ്റ്റന്റ് സൂപ്രണ്ട് കെ.എം. ആരിഫ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ കെ.ജെ. ജോണ്സന്, സി.എസ്. ഷൈജു, കെ.ആര്. ആല്‍ബി, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ പി.ജി. ബിനോയ്, എ.ബി. രതീഷ്, പി.എസ്. അജേന്ദ്രന്‍, കെ.ജി. സരിന്, എന്‍.ടി. മിഥുന്, എം.എം. ജിജേഷ്, സച്ചിന് വര്‍മ, ഒ.എന്‍. തസ്നീര്‍, എ.ആര്. രമേഷ്, അസറുദ്ധീന് റഹിം എന്നിവര്‍ നേതൃത്വം നല്കി.