സംയുക്ത കര്‍ഷകസമരസമിതിയുടെ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: സംയുക്ത കര്ഷകസമരസമിതി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 12 കേന്ദ്ര ഗവണ്മെന്റ് ഓഫീസുകള്‍ക്കു മുമ്പില്‍ ധര്‍ണ നടത്തി. കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ റദ്ദുചെയ്ത് കൃഷിയെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. ഇരിങ്ങാലക്കുട ഏരിയ ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ കര്‍ഷകസംഘം തൃശൂര്‍ ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. കേരള കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടൗണ്‍ വെസ്റ്റ് സെക്രട്ടറി എം. അനില്‍കുമാര്‍, ടൗണ്‍ ഈസ്റ്റ് പ്രസിഡന്റ് കെ.ഡി. ജോണ്സന് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു