ഇഡബ്ല്യുഎസ് സംവരണ വിഭാഗങ്ങള്‍ക്കായി വകുപ്പ് രൂപീകരിക്കണം: വാരിയര്‍ സമാജം
ഇരിങ്ങാലക്കുട: മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നു സമസ്ത കേരള വാരിയര്‍ സമാജം 43ാം സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാരായ്മ കഴകക്കാരുടെ പ്രയാസങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കഴകം അമ്പലവാസി വിഭാഗത്തിന്റെ കുലത്തൊഴിലായി അംഗീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഓണ്‍ലൈനായി നടന്ന സമ്മേളനം കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി. മാധവന്‍കുട്ടി വാരിയര്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് എം.ആര്. ശശി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.വി. മുരളീധരന്, ടി.വി. ശ്രീനിവാസവാരിയര്, യു. ഷിബി, പി.വി. ശങ്കരനുണ്ണി, എ.സി. സുരേഷ്, പി.കെ. മോഹന്‍ദാസ്, സിബിഎസ് വാരിയര്‍, പി.പി. ഗോവിന്ദ വാരിയര്‍, പി.വി. ധരണീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. 202021 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള ജില്ലാതല അവാര്‍ഡുകള്‍ തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ കരസ്ഥമാക്കി. മികച്ച യൂണിറ്റുകളായി പെരുമ്പാവൂര്‍, മാങ്ങാട്, വടകര അര്‍ഹരായി. വിവിധ എന്‍ഡോവ്മെന്റുകള്‍, അവാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്തു. പുതിയ സംസ്ഥാന ഭാരവാഹികളായി എം.ആര്. ശശി (പ്രസിഡന്റ്), പി.വി. മുരളീധരന് (ജനറല്‍ സെക്രട്ടറി), പി.വി. ശങ്കരനുണ്ണി (ട്രഷറര്‍) എന്നിവരെയും വനിതാവിഭാഗം ഭാരവാഹികളായി പി.എല്‍. സുമംഗലാദേവി (പ്രസിഡന്റ്), രമ ഉണ്ണികൃഷ്ണന് (സെക്രട്ടറി), ഉമാദേവി (ട്രഷറര്‍) എന്നിവരെയും യുവജനവിഭാഗം ഭാരവാഹികളായി ആര്. ശബരീനാഥ് (പ്രസിഡന്റ്), പി.ആര്. ദിലീപ് രാജ് (സെക്രട്ടറി), കെ.വി. ഹരീഷ് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.