ഡിവൈഎഫ്ഐ ഉച്ചഭക്ഷണ പരിപാടി ജനറല്‍ ആശുപത്രിയില്‍ നാലാം വര്‍ഷത്തിലേക്ക്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: ‘വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍’ എന്ന സന്ദേശം ഉയര്‍ത്തി സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണ വിതരണ പരിപാടി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ മൂന്നു വര്‍ഷം പൂര്‍ത്തീകരിച്ചു. വിവിധ യൂണിറ്റുകളിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അവര്‍ക്കു നിശ്ചയിച്ച ദിവസങ്ങളില്‍ യൂണിറ്റ് പരിധിയിലെ വീടുകളില്‍ കയറിയിറങ്ങി സുമനസുകളില്‍ നിന്നു വാഴയിലയില്‍ പൊതിഞ്ഞു ശേഖരിച്ച ഉച്ചയൂണാണു എല്ലാ ദിവസവും ആശുപത്രിയില്‍ എത്തിക്കുന്നത്. രോഗികളെയോ കൂട്ടിരിപ്പുകാരെയോ വരി നിര്‍ത്തിക്കാതെ അവരവരുടെ കിടക്കകളിലേക്കു പൊതിച്ചോറുകള്‍ എത്തിച്ചാണു ഭക്ഷണം വിതരണം ചെയ്യുന്നത്.
കോവിഡ്-19 ന്റെ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു ആശുപത്രിയിലെ രണ്ടു കേന്ദ്രങ്ങളിലായാണു ഭക്ഷണവിതരണം നടത്തുന്നത്. നാലാം വര്‍ഷത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്.എല്‍. ശ്രീലാല്‍, ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷ്, പ്രസിഡന്റ് പി.കെ. മനുമോഹന്‍, ട്രഷറര്‍ ഐ.വി. സജിത്ത്, സെക്രട്ടറിയേറ്റംഗം വിഷ്ണു പ്രഭാകരന്, പി.ജെ. ജിത്തു, പി.കെ. മനോജ്, വി.വി. വിനീത്, പി.ആര്. സുബിന്, എം.എസ്. രാകേഷ്, കിരണ്‍ കൊല്ലയില്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന