ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ വിതരണ പൈപ്പ് ഇടുന്നതിനായി 80 ലക്ഷം രൂപയുടെ ഭരണാനുമതി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ആളൂര്‍: പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ആളൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാംഞ്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ വിതരണ പൈപ്പ് ഇടുന്നതിനായി 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, 11, 20, 21 വാര്‍ഡുകളിലെ കൃഷിയാവശ്യത്തിന്റെയും കുടിവെള്ളത്തിന്റെയും ജല ദൗര്‍ലഭ്യം മാറ്റുന്നതിനായാണു പ്രസ്തുത ലിഫ്റ്റ് ഇറിഗേഷനില്‍ നിന്നും വെള്ളം നല്കിക്കൊണ്ടിരിക്കുന്നത്. 1999 ല്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം അനുവദിച്ച ഈ ലിഫ്റ്റ് ഇറിഗേഷന്റെ അന്നു സ്ഥാപിച്ചിരുന്ന പിവിസി പൈപ്പുകള്‍ പല സ്ഥലങ്ങളിലും പൊട്ടല്‍ സംഭവിച്ചു ഉപയോഗ്യമാക്കാതെ വന്നപ്പോഴാണു പുതിയ പൈപ്പ് ഇടുന്നതിനായി എംഎല്‍എ ഫണ്ട് അനുവദിക്കുന്നത്. ആകെ 1400 മീറ്റര്‍ നീളത്തിലാണു പുതിയ പൈപ്പ് ഇടുന്നത്. മൈനര്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ നിര്‍വഹണ ചുമതല വഹിക്കുമെന്നും പദ്ധതി എത്രയും വേഗം ആരംഭിക്കുന്നതിനു വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു