ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹസമരത്തിനു തുടക്കമായി
ഇരിങ്ങാലക്കുട: ഇന്ധനവിലവര്‍ധന പിന്‍വലിക്കുക, കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍നിഷേധം അവസാനിപ്പിക്കുക, കേന്ദ്രവാക്സിന്‍ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹസമരത്തിനു തുടക്കമായി. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫിസിനു മുമ്പില്‍ സംഘടിപ്പിച്ച സമരം എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജാസിര്‍ ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി.കെ. മനുമോഹന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷ്, ടി.വി. വിജീഷ്, പ്രസി പ്രകാശന്, കെ.ഡി. യദു, എന്‍.എം. ഷിനോ, കെ.വി. വിനീത്, എന്‍.എച്ച്. ഷെഫീക്ക്, ടി.എം. ഷാനവാസ്, ടി.വി. വിജീഷ് എന്നിവര്‍ പ്രസംഗിച്ചു.