സിപിഐ ആളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ചു
ആളൂര്‍: പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ചു കൊണ്ട് സിപിഐ ആളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആളൂര്‍ സെന്‍ട്രലിലും കൊമ്പടിഞ്ഞാമാക്കല്‍ സെന്‍ട്രലിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതീകാത്മകമായി ഗ്യാസ് സിലിണ്ടറില്‍ റീത്ത് വെച്ച് സംഘടിപ്പിച്ച പ്രതിഷേധ സമരം ആളൂര്‍ സെന്ററില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ് ഉദ്ഘാടനം ചെയ്തു. കൊമ്പൊടിഞ്ഞാമാക്കല്‍ സെന്ററില്‍ നടന്ന പ്രതിഷേധ സമരം സിപിഐ ലോക്കല്‍ സെക്രട്ടറി ടി.സി. അര്ജുനന് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലായി എ.എസ്. ബിനോയ്, ഷാജു ജോസഫ്, സീ.യു. ശശീന്ദ്രന്, ഇ.കെ. സുരേഷ്, ബിന്ദു ഷാജു, ദിപിന് പാപ്പച്ചന്, ജിഷ ബാബു, എം.പി. ഷാജി, എം.വി. ഗിരീഷ്, പി.ആര്. അരുണ്‍, കലേഷ്, ജയന് എന്നിവര്‍ പ്രസംഗിച്ചു.