കഥകളി ആചാര്യന് കലാനിലയം രാഘവന് ആശാന് യുവകലാസാഹിതിയുടെ ആദരം

ഇരിങ്ങാലക്കുട: കഥകളി രംഗത്ത് സജീവമായി നില്ക്കുന്ന കലാകാരന്മാരില് ഏറ്റവും സീനിയറായ കഥകളി നടനും ആചാര്യനുമായ കലാനിലയം രാഘവനാശാനെ അദ്ദേഹത്തിന്റെ ഭവനത്തില്‍ സന്ദര്‍ശിച്ച് യുവകലാസാഹിതി ഇരിങ്ങാലക്കുട ആദരിച്ചു. യുവകലാസാഹിതി മേഖലാ കമ്മിറ്റി ഭാരവാഹികളായ കെ.കെ. കൃഷ്ണാനന്ദ ബാബു, മേഖലാ സെക്രട്ടറി അഡ്വ. രാജേഷ് തമ്പാന്, സ്റ്റേറ്റ് കമ്മിറ്റി അംഗം വി.എസ്. വസന്തന് എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധിസദനം കഥകളി വിദ്യാലയവും പട്ടിക്കാംതൊടി രാമുണ്ണി മേനോന് സ്മാരക ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ പുരസ്ക്കാരം അര്‍ഹിക്കുന്ന കൈകളിലാണ് എത്തിച്ചേര്‍ന്നത് എന്ന് പ്രസിഡന്റ് കൃഷ്ണാനന്ദ ബാബു പറഞ്ഞു.