എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന് പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: സ്പാര്‍ക്ക് പരിഷ്ക്കാരങ്ങള്‍ ഒഴിവാക്കുക, എല്ലാ ജില്ലകളിലും സ്പാര്‍ക്ക് പരാതി പരിഹാര സെല്ലുകള്‍ ഏര്‍പ്പെടുത്തുക, ജീവനക്കാര്‍ക്കു മതിയായ പരിശീലനം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ട്രഷറി ഓഫീസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.സി. ഷാജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സജിന്‍ ആര്. കൃഷ്ണന് അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് വി.ഐ. ജോയ്, മുന്‍ ജില്ലാ സെക്രട്ടറി എ.സി. സുരേഷ്, സെക്രട്ടറി പി.ആര്. ബാബു, പി.എ. ബിജു, അജിത്ത്കുമാര്‍, രാജേഷ് കളത്തില്‍, കെ.ഡി. ജെസി എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു