എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് നേതൃസംഗമം
ഇരിങ്ങാലക്കുട: ഒബിസി വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പുനസ്ഥാപിക്കണമെന്ന് എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് നേതൃസംഗമം ആവശ്യപ്പെട്ടു. യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന് അധ്യക്ഷത വഹിച്ചു. കോഴിവെട്ട് ആചാരത്തെ വിമര്‍ശിച്ച കാരുമാത്ര വിജയന് തന്ത്രിയുടെ പേരില്‍ കേസ് കൊടുത്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രമേയം പാസാക്കി. യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്, ഡയറക്ടര്‍മാരായ കെ.കെ. ബിനു, സി.കെ. യുധി, യൂണിയന് വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന് മുതുപറമ്പില്‍, യൂത്ത് മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് ബിജോയ് നെല്ലിപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.