വാരിയര്‍ സമാജം തിരുവാതിര ആഘോഷവും കുടുംബ സംഗമവും നടത്തി
ഇരിങ്ങാലക്കുട: വാരിയര്‍ സമാജം ആതിര വനിതാ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിര ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. തൈക്കാട്ടുശേരി എഎല്‍പി സ്കൂള്‍ പ്രിന്‍സിപ്പല്‍ എ.വി. പ്രസന്ന ഉദ്ഘാടനം ചെയ്തു. വനിതാവേദി ജില്ലാ പ്രസിഡന്റ് പാര്‍വതി എസ്. വാരിയര്‍ അധ്യക്ഷത വഹിച്ചു. നാരായണീയ പഠന ക്ലാസ് ആചാര്യ രമ രാധാകൃഷ്ണനെ കേന്ദ്ര വനിതാവേദി സെക്രട്ടറി രമ ഉണ്ണികൃഷ്ണന് ഉപഹാരം നല്കി ആദരിച്ചു. ലത രവീന്ദ്രന്, സുശീല വേണുഗോപാല്‍, രാജലക്ഷ്മി വിജയന്, സമാജം ജില്ലാ പ്രസിഡന്റ് എം. ഉണ്ണികൃഷ്ണവാരിയര്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുവാതിര ചടങ്ങുകള്‍, കൈക്കൊട്ടിക്കളി, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി