കഥാസ്വാദന സദസും പുസ്തക പ്രദര്‍ശനവും സംഘടിപ്പിച്ചു
പട്ടേപ്പാടം: താഷ്ക്കന്റ് ലൈബ്രറിയുടെയും ചെഞ്ചീര കാര്‍ഷിക ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കഥാസ്വാദന സദസും പുസ്തക പ്രദര്‍ശനവും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ശശികുമാര്‍ ഇടപ്പുഴ ഉദ്ഘാടനം ചെയ്തു. ആമിന അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഖാദര്‍ പട്ടേപ്പാടത്തിന്റെ ‘പൂക്കള്‍ നിറഞ്ഞ തുരുത്ത്’ എന്ന കഥാസമാഹരം പി.എസ്. സുരേന്ദ്രന് അവതരിപ്പിച്ചു. തുടര്‍ന്ന് അതിലെ കഥകളെ സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ അസീന സലാം, സെറീന ജേക്കബ്, രശ്മി അതീഷ്, സി.ടി. ആതിര, ലതിക ഷൈജന്‍, സൈന റഹീം, ഗീത വിജയന് എന്നിവര്‍ പങ്കെടുത്തു. രമിത സുധീന്ദ്രന്‍, പി.എസ്. മൃദുല എന്നിവര്‍ പ്രസംഗിച്ചു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി