വെള്ളാങ്കല്ലൂർ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി
വെള്ളാങ്കല്ലൂർ: മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണ സമ്മേളനവും നടത്തി. പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എ ആർ രാമദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ടി കെ ഹമീദ് അധ്യക്ഷത വഹിച്ചു. ജോയി കോലം കണ്ണി, ഷംസു വെളുത്തേരി, ഏ ചന്ദ്രൻ, ബിജു പോൾ, മഞ്ജു ജോർജ്, ജാസ്മി ജോയ്, ഇ സതീശൻ, മെജോ ജോൺ, കെ രാജേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.
വെള്ളാങ്കല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 31ആം രക്തസാക്ഷിത്വ ദിനത്തിൽ കോണത്തുകുന്നു ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് കമാൽ കാട്ടകത്ത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ഇ. വി. സജീവ്, ധർമജൻ വില്ലടത്. വി. മോഹൻദാസ്, എ. ചന്ദ്രൻ, മല്ലിക ആനന്ദൻ, എം. എം. നിസാർ, മേജോ ജോൺ, പഞ്ചായത്ത് മെമ്പർമാരായ ഷംസു വെളുത്തേരി, കെ. കൃഷ്ണകുമാർ, ബിജു പോൾ എന്നിവർ പ്രസംഗിച്ചു.