എന്റെ പാടം എന്റെ പുസ്തകം പദ്ധതിയുടെ ഉദ്ഘാടനം നടത്തി
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അംഗീകൃത വായനശാലകള്‍ അടിസ്ഥാന ഘടകമായി 2026 27 വര്‍ഷം നടപ്പിലാക്കുന്ന എന്റെ പാടം എന്റെ പുസ്തകം പദ്ധതിയുടെ ഉദ്ഘാടനവും പച്ചക്കറി തൈ വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അംഗീകൃത വായനശാലകള്‍ അടിസ്ഥാന ഘടകമായി 2026 27 വര്‍ഷം നടപ്പിലാക്കുന്ന എന്റെ പാടം എന്റെ പുസ്തക പദ്ധതിയുടെ ഉദ്ഘാടനവും പച്ചക്കറി തൈ വിതരണവും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു അധ്യക്ഷത വഹിച്ചു. കൃഷിയും വായനയും പ്രവര്‍ത്തനവുമായി സ്ത്രീ ശാക്തീകരണം കൂടുതല്‍ സുദൃഢമാക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ചടങ്ങില്‍ വെള്ളാങ്കല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.യു. രാധിക പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി പച്ചക്കറിത്തൈ വിതരണം നടത്തി.
ജില്ലാ പഞ്ചായത്തംഗം സി.ബി. ഷക്കീല പുസ്തക വിതരണം നടത്തി. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന്, തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം കാവ്യ രഞ്ജിത്, ക്ഷേമകാര്യ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമ രാമന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.വി. സുജിത്ലാല്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിസ്ന ഫ്രാന്‍സിസ്, ശ്രീഷ്മ സലീഷ്, കെ. ശിവന്, ഗീത മനോജ്, ടി.കെ. ഷറഫുദ്ധീന്‍, അയൂബ് കരൂപ്പടന്ന, സന്ധ്യ വിനോദ്, വി.ആര്. രമേഷ്, ജിതിന് ഗോപി, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് ഖാദര്‍ പട്ടേപ്പാടം എന്നിവര്‍ സംസാരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോമി ബേബി സ്വാഗതവും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. ഗിരിജ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
വിദ്യാര്‍ഥികളെ ശ്രദ്ധിക്കുക, അപകടം കണ്മുമ്പിലുണ്ട്
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
പാഴ് വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്കി ഹന്നയുടെ കരവിരുത്; ശാസ്ത്രോത്സവത്തില്‍ കൗതുകമായി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്