കോവിഡ്- മൃതസംസ്കാരത്തിന് യുവവൈദീകര്‍
ഇരിങ്ങാലക്കുട: ചെമ്മണ്ടയില്‍ കഴിഞ്ഞ ദിവസം മരണശേഷം നടന്ന പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോസ്റ്റുമാര്‍ട്ടത്തിനുശേഷം ഇയാളെ ഇരിങ്ങാലക്കുട എസ്എന്‍ബിഎസ് സമാജം വക മുക്തിസ്ഥാന്‍ പൊതു ശ്മശാനത്തില്‍ ദഹിപ്പിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്രിസ്തീയ ആചാരപ്രകാരമുള്ള സംസ്കാരം നടത്തുകയും ചെയ്തു. ചെമ്മണ്ട കണ്ടംകുളത്തി വീട്ടില്‍ പരേതനായ പോളിന്റെ മകന് വില്‍സന്റെ (46) മൃതശരീരമാണു ദഹിപ്പിച്ചത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്, പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കോവിഡ് മരണവുമായി ബന്ധപ്പെട്ടുള്ള പ്രോട്ടോക്കോളുകള്‍ പാലിച്ചാണു ദഹിപ്പിക്കല്‍ കര്‍മം നടന്നത്. ഇരിങ്ങാലക്കുട രൂപതയുടെ ഹൃദയ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ കീഴിലുള്ള പ്രത്യേക സ്ക്വാഡിലെ യുവ വൈദികരായ ഫാ. വില്‍സണ്‍ പെരേപ്പാടന്, ഫാ. നിജോ പള്ളായി, ഫാ. ജോബി മേനോത്ത്, ഫാ. മെഫിന്‍ തെക്കേക്കര, ഫാ. നൗജിന് വിതയത്തില്‍ എന്നിവരാണു പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ മുന്ക്കരുതലുകളോടെ മൃതസംസ്കാര കര്‍മത്തിനു നേതൃത്വം നല്‍കിയത്.
ചെമ്മണ്ട ലൂര്‍ദ്ദ് മാതാ പള്ളിയില്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്കരിക്കാനാണു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പത്തടി താഴ്ചയില്‍ കുഴിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വെള്ളം കണ്ടതിനെ തുടര്‍ന്നാണു എസ്എന്‍ബിഎസ് സമാജം മുക്തിസ്ഥാനില്‍ ദഹിപ്പിക്കാന്‍ തീരുമാനിച്ചതെന്നു വികാരി ഫാ. ബെന്നി ചെറുവത്തൂര്‍ അറിയിച്ചു. മുക്തിസ്ഥാനില്‍ മൃതശരീരം ദഹിപ്പിച്ചതിനു ശേഷം ഭൗതിക അവശിഷ്ടങ്ങള്‍ ചെമ്മണ്ടയിലേയ്ക്കു കൊണ്ടുവന്ന് തിരുകര്മ്മങ്ങളോടു കൂടി പള്ളി സെമിത്തേരി കല്ലറയില്‍ അടക്കം ചെയ്യുന്നതിനു വികാരി ഫാ. ബെന്നി ചെറുവത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. പാലിയേറ്റീവ് കെയര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ഡിബിന്‍ ഐനിക്കില്‍, തോംസണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു മൃതസംസ്കാര കര്‍മങ്ങള്‍ നടത്തുവാന്‍ ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിര്‍ദേശാനുസരണം വേണ്ടതായിട്ടുള്ള ഒരുക്കങ്ങള്‍ ഹൃദയ ക്രൈസിസ് മാനേജ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഡിബിന്‍ ഐനിക്കല്‍ നടത്തി.



രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി