മാസ്ക് വിതരണവും ഉപഹാര സമർപ്പണവും
ജവഹർ ബാലവിഹാർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർ കുടുംബാംഗങ്ങൾക്കു കുട്ടികളാൽ നിർമിച്ച മാസ്കുകൾ വിതരണം ചെയ്തു. ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം നിർവഹിച്ചു. ലോക്ക് ഡൗൺ കാലത്തിന്റെ വിരസത തങ്ങളുടെ കലാസൃഷ്ടികളാൽ ഇല്ലാതാക്കിയ ജവഹർ ബാലവിഹാറിന്റെ സംസ്ഥാന ദേശീയ ജില്ലാ ഭാരവാഹികളായ കെ.എസ്. അനുപമ, വി. അനുഷ, വിസ്മയ രവി എന്നിവരെ ഫോണിൽ വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചിരുന്നെങ്കിലും തന്റെ പ്രത്യേക താത്പര്യപ്രകാരം നേരിൽ കണ്ടു അനുമോദിക്കാൻ മൂവരുടേയും വസതിയിൽ എത്തുകയായിരുന്നു അദ്ദേഹം.
മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണം നല്കി തന്റെ സ്നേഹാഭിനന്ദനം അറിയിക്കുകയും ചെയ്തു. തൃവർണം ചാലിച്ച മൺകുടങ്ങളിൽ നെഹ്റുവിന്റേയും ഗാന്ധിയുടേയും കൃഷ്ണന്റേയും ചിത്രങ്ങൾ വരച്ചു നല്കി മൂവരും നന്ദി പ്രകാശിപ്പിച്ചു. ജവഹർ ബാലവിഹാർ സംസ്ഥാന പ്രസിഡന്റ് പി.ബി. സത്യൻ, കൗൺസിലർ സോണിയ ഗിരി, ജവഹർ ബാല വിഹാർ കുട്ടികളുടെ ജില്ല ജോയിന്റ് സെക്രട്ടറി അഭിനവ്, മറ്റു ഭാരവാഹികളായ എൻ.എസ്. അമൽ, കെ.ആർ. അമൽ, രക്ഷാധികാരി പുരുഷോത്തമൻ സജീവ് എന്നിവർ പങ്കെടുത്തു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം