ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ എ.ആർ. സഹദേവൻ (56)

നഗരസഭ 41-ാം വാർഡ് കൗൺസിലർ മൂർക്കനാട് ആലേക്കാട്ട് വീട്ടിൽ രാമൻ മകൻ എ.ആർ. സഹദേവൻ (56) നിര്യാതനായി. കരൾ രോഗബാധിതനായിരുന്നു. എറണാകുളം ലിസ്യു ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡന്റും മുൻ ബ്ലോക്ക് പഞ്ചായത്തംഗവും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്നു. സംസ്കാരം 23 ന് രാവിലെ 11 നു നടത്തും. ഭാര്യ: ശ്രീദേവി (കരുവന്നൂർ ബാങ്ക് മാനേജർ). മക്കൾ: ആദർശ്, ആകാശ്.