ശാന്തി സദനത്തിലെ അമ്മമാര്‍ക്കൊപ്പം ഓണം ആഘോഷിച്ച് എഐഎസ്എഫ്, എഐവൈഎഫ് പ്രവര്‍ത്തകര്‍
ഇരിങ്ങാലക്കുട: സമൂഹത്തില്‍ ആരും ഒറ്റയ്ക്കല്ല എന്ന സന്ദേശം ഉയര്‍ത്തി, ശാന്തി സദനത്തിലെ അമ്മമാര്‍ക്കൊപ്പം ഓണം ആഘോഷിച്ച് എഐഎസ്എഫ്, എഐവൈ എഫ് പ്രവര്‍ത്തകര്‍. അമ്മമാര്‍ക്കൊപ്പം ഓണസദ്യ കഴിച്ച് പാട്ടും പറച്ചിലുമായി പ്രവര്‍ത്തകര്‍ ഓണം ആഘോഷിച്ചു. ഓണാഘോഷം എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി ഉദ്ഘാടനം ചെയ്തു. പി.എസ.് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മിഥുന് പോട്ടക്കാരന്‍ സ്വാഗതവും അരുണ്‍ പി.ആര്. നന്ദി രേഖപ്പെടുത്തി. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, കെ.സി. ബിജു, ടി.വി. വിബിന്, ശാന്തി സദന് മദര്‍ സുപീരിയര്‍ എന്നിവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു