ഭാവഗായകന് ഇരിങ്ങാലക്കുടയുടെ സ്നേഹാദരം
ഇരിങ്ങാലക്കുട: ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡല തലത്തില്‍ നടക്കുന്ന ഓണാഘോഷമായ വര്‍ണ്ണക്കുടയില്‍ മലയാളികളുടെ ഭാവഗായകനും ഇരിങ്ങാലക്കുടയുടെ പ്രിയപുത്രനുമായ പി. ജയചന്ദ്രന് സ്നേഹാദരം. ആലാപനസിദ്ധിയുടെയും നാദസൗന്ദര്യത്തിന്റെയും ഗന്ധര്‍വനെ, പാട്ടുകളുടെ രാജകുമാരനെ, ഇരിങ്ങാലക്കുട പൗരാവലിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു ജയചന്ദ്രനെ പൊന്നാടയണിയിച്ചു ഉപഹാരം നല്കി. പദ്മശ്രീ പെരുവനം കുട്ടന്മാരാര്, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഉപ്പുംമുളക് ഫെയിം ശിവാനി തുടങ്ങിയവരും മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും ചടങ്ങില്‍ പങ്കെടുത്തു. ആദരിക്കല്‍ ചടങ്ങിന് ശേഷം പി. ജയചന്ദ്രന്റെ ഭാവഗീതങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ജയരാജ് വാര്യരുടെ ജയചന്ദ്രിക ഗാനമേളയും ഉണ്ടായിരുന്നു. ഭാവഗായകനെ ഒന്നു നേരില്‍ക്കാണാനും സ്നേഹാദര സദസില്‍ പങ്കെടുക്കാനും നൂറുകണക്കിനാളുകളാണ് ചടങ്ങില്‍ എത്തിച്ചേര്‍ന്നത്.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി