മൂന്നു കൊലപാതക ശ്രമം: നാലു പ്രതികൾ പിടിയിൽ
ഇരിങ്ങാലക്കുട: മൂന്നു കൊലപാതക ശ്രമങ്ങളിൽ പ്രതികളായ നാലു പേർ പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി പ്ലാമൂട്ടിൽ വീട്ടിൽ ആനന്ദ് (23), കരൂപ്പടന്ന കടലായി സ്വദേശി വെള്ളാങ്കല്ലൂക്കാരൻ വീട്ടിൽ പ്രാഞ്ചി എന്ന വിഷ്ണു (20), കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി അടിമപ്പറമ്പിൽ വീട്ടിൽ കീടാണു എന്ന ഷിഫാസ് (18), പുത്തൻചിറ വെള്ളൂർ സ്വദേശി അരീപ്പുറത്ത് വീട്ടിൽ ഇമ്പി എന്ന അഫ്സൽ (22) എന്നിവരെയാണു തൃശൂർ റൂറൽ എസ്പി ആർ. വിശ്വനാഥിന്റെ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ പ്രത്യേക അന്വേഷണ സംഘം സിഎെ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ പിടികൂടിയത്. മയക്കുമരുന്ന് കേസടക്കം നിരവധി കേസുകളുളള മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സംഘം മൂന്നു കൊലപാതക ശ്രമക്കേസുകളാണു അവസാനമായി ഉണ്ടാക്കിയിട്ടുള്ളത്. സ്ഥിരമായി ഒരിടത്ത് താമസിക്കാതെ അഢംബര ബൈക്കുകളിൽ കറങ്ങി നടക്കുന്ന ഇവർ ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. വെള്ളിക്കുളങ്ങര മോനടിയിൽ ഇവർ കാട്ടുപ്രദേശത്തെ ഒരു വീട്ടിൽ ഉണ്ടെന്നു റൂറൽ എസ്പി വിശ്വനാഥിനു വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം അതിസാഹസികമായി പിടികൂടുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൽ എസ്എെ പി.ജി. അനൂപ്, എഎസ്എെ ശിവദാസൻ, സിപിഒമാരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ, ഷാനവാസ്, രാജേഷ്, സുധീഷ് എന്നിവരാണു ഉണ്ടായിരുന്നത്.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
മാണിക്യശ്രീ പുരസ്കാരം വേണുജിക്ക്
കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
ഈസ്റ്റര്‍, പ്രത്യാശയുടെ ജീവിതത്തിനുള്ള ആഹ്വാനം- മാര്‍ പോളി കണ്ണൂക്കാടന്‍
നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി/അമൃത് എജന്‍സിയില്‍ നിന്നും ഗ്രാന്റ് ലഭിക്കില്ല
നഗരസഭയുടെ ഈവനിംഗ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു