ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷ്ണല്‍ വാരാഘോഷം ആരംഭിച്ചു
ഇരിങ്ങാലക്കുട: ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷ്ണല്‍ ലോക വ്യാപകമായി നടത്തുന്ന ഓരാഴ്ച നീണ്ടു നില്ക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പ്രതീക്ഷാഭവനില്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം നിര്‍വഹിച്ചു. ജെസിഐ പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം ഡയറക്ടര്‍ ടെല്‍സണ്‍ കോട്ടോളി, സെക്രട്ടറി ഷൈജോ ജോസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജിത, സിസ്റ്റര്‍ പോള്‍സി, പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ആക്ടിവിറ്റി ചെയ്യുന്നതിനായി കിഡ്സ് ടെബ്ബോ ലൈന്‍ എന്ന ഉപകരണം പ്രതീക്ഷാഭവന്‍ നല്കി. ജെസിഐ വാരാഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ഗവ. ആശുപത്രിയിലേക്ക് ആവശ്യമായ സാമഗ്രികളും എന്നിവ നല്കുന്നു മുന്‍ പ്രസിസന്റുമാരായ അഡ്വ. ഹോബി ജോളി, ഡയസ് ജോസഫ്, സെനറ്റര്‍ ഷാജു പാറേക്കാടന്‍, വൈസ് പ്രസിഡന്റ് അജോ ജോണ്‍, കിരണ്‍, ഷാന്റോ വിസ്മയ എന്നിവര്‍ നേതൃത്വം നല്കി

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി