കാട്ടൂരിലെ കടയില്‍നിന്ന് നിരോധിത പ്ലാസ്റ്റിക് പിടിച്ചു
കാട്ടൂര്‍: പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ പരിശോധനയില്‍ 7.2 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. കാട്ടൂര്‍ ബസാറിലുള്ള ഹോം മാര്‍ട്ട് എന്ന സ്ഥാപനത്തില്‍ നിന്നാണ് ഒറ്റത്തവണ ഉപയോഗമുള്ള നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് പിടിച്ചെടുത്തത്. സ്ഥാപനത്തില്‍ നിന്ന് പതിനായിരം രൂപ പിഴ ഈടാക്കി. പഞ്ചായത്ത് സെക്രട്ടറി എം.എച്ച്. ഷാജിക്കിന്റെ നേതൃത്വത്തില്‍ നാലു വ്യാപാരസ്ഥാപനങ്ങളിലും രണ്ടു കോണ്‍വെന്റുകളിലും എട്ടു വീടുകളിലുമാണ് പരിശോധന നടത്തിയത്. കനോലി കനാല്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കിവിടുന്നുണ്ടോയെന്നും അധികൃതര്‍ പരിശോധിച്ചു. എല്ലാ മാസവും പരിശോധന തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം.എച്ച്. ഷാജിക് അറിയിച്ചു. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ. നീതുമോള്‍, വില്ലേജ് എക്സ്റ്റെന്ഷന് ഓഫീസര്‍ പ്രജീത പ്രകാശ്, ഇ.എസ്. അമല്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്ന