താഴേക്കാട് പള്ളി സ്കോളര്‍ഷിപ്പ് തുക കൈമാറി
താഴേക്കാട്: എസ്എസ്എല്‍സി, പ്ലസ് ടു പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും താഴെക്കാട് പള്ളി 500 രൂപയുടെ സ്കോളര്‍ഷിപ്പ് നല്കി. ജാതിമത ഭേദമെന്യേ താഴെക്കാട് തീര്‍ഥാടന കേന്ദ്ര ഇടവകയില്‍പ്പെട്ട 135 കുട്ടികള്‍ക്കു കാഷ് അവാര്‍ഡ് ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട് വിതരണം ചെയ്ത് ഉദ്ഘാടനം നടത്തി. കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്കു ഒരു കൈതാങ്ങായി നല്കുന്ന സഹായപദ്ധതിക്കു താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിലെ കുടുംബക്ഷേമ നിധിയാണു നേതൃത്വം കൊടുക്കുന്നത്. സ്കോളര്‍ഷിപ്പ് സമ്മാനദാന ചടങ്ങില്‍ അസിസ്റ്റന്റ് വികാരി ഫാ. ഡോഫിന്‍ കാട്ടുപറമ്പില്‍, കൈക്കാരന്മാരായ ദേവസിക്കുട്ടി കുറ്റിക്കാടന്‍, ജെരാര്‍ദ്ദ് ചാതേലി, ഡെയ്സന്‍ കൂന്തിലി, ജോസഫ് കണ്ണംപുള്ളി, കേന്ദ്രസമിതി പ്രസിഡന്റ് ജോജു ഏളംങ്കുന്നപ്പുഴ, കുടുബക്ഷേമനിധി അംഗങ്ങളായ മാത്യൂസ് കരേടന്, മിനി ജോണ്സന് എന്നിവര്‍ സന്നിഹിതരായി.

ആദ്യ ദിനം അധ്യാപകര്‍ക്ക് ആശ്വാസമേകി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍
ക്രൈസ്റ്റ് കോളജിലെ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്ക് വിദേശ പരിശീലനം
നവീന ആശയങ്ങള്‍ക്ക് ചിറകേകി അണ്‍ഫോള്‍ഡ് 2026 ഐട്രിപ്പിള്‍ഇ സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു