ഗായത്രിയും ജമീലയുടെയും കേരളത്തിലെ ആദ്യ അവതരണം ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: സമകാലീന ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ നിശിതമായ വിചാരണക്ക് വിധേയമാക്കുന്ന ഗായത്രിയും ജമീലയുടെയും കേരളത്തിലെ ആദ്യ അവതരണം ഇരിങ്ങാലക്കുടയില്‍ ഒക്ടോബര്‍ 23ന് അരങ്ങേറും. ഇന്നര്‍ സ്പേസ് ലിറ്റില്‍ തിയേറ്റര്‍ അവതരിപ്പിക്കുന്ന 23ന് രാത്രി 7ന് മണ്ണാത്തിക്കുളം റോഡിലുളള വാള്ഡന് പോണ്ട് ഹൗസിലാണ് അരങ്ങേറുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവാസി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട സ്വദേശിയായ അനില്‍ പ്രഭാകരന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഗായത്രിയും ജമീലയും 2019ല്‍ എറ്റവും നല്ല നാടകത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് നേടിയതാണ്. അപരിചതരായ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് ഒന്നേകാല്‍ മണിക്കൂറുള്ള നാടകം സഞ്ചരിക്കുന്നത്. ഓരോ സ്വതന്ത്ര്യ മനുഷ്യനും സ്വന്തം ഇച്ഛയ്ക്ക് ജീവിച്ച് തുടങ്ങുമ്പോള്‍ ആ സ്വാതന്ത്ര്യം തങ്ങള്‍ക്ക് എതിരാണെന്ന് തീവ്ര മത വിഭാഗങ്ങള്‍ കരുതി ഭയപ്പെടുന്നു. തീവ്ര മത വിശ്വാസികള്‍ അടിസ്ഥാനപരമായി ഭീരുക്കളാണെന്നും വലതുപക്ഷ ഫാസിസത്തിന് ഒരു രാഷ്ട്ര നിര്‍മ്മാണത്തിലും ഒരു പങ്കും എടുത്ത് പറയാനില്ലെന്നും നാടകം ചൂണ്ടിക്കാണിക്കുന്നു. നാടക പ്രവര്‍ത്തകനായ സുരേഷ് അന്തിക്കാട്, ഗേള്‍സ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ആതിര ലതി പ്രകാശന് എന്നിവരാണ് മുഖ്യ വേഷങ്ങളില്‍. കലേഷ് അശോകന്, സേതു, ആദിത്യ, വിശാഖ് ഭാസി എന്നിവരാണ് അണിയറയില്‍. പുല്ലൂര്‍ ചമയം നാടക വേദിയുടെ നാടക രാവിന്റെ ഭാഗമായി ഒക്ടോബര്‍ 28ന് ടൗണ്‍ഹാളിലും ഗായത്രിയും ജമീലയും അവതരിപ്പിക്കുന്നുണ്ട്.