നവംബര്‍ ഒന്നിന്റെ സാംസ്കാരിക പ്രതിരോധം വിജയിപ്പിക്കും: കെപിഎംഎസ്
ഇരിങ്ങാലക്കുട: ആധൂനിക സമൂഹത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദമായ് ലഹരിയും അന്ധവിശ്വാസവും ചുവടുറപ്പിക്കുമ്പോള്‍ നവോത്ഥാന പൈതൃകം പിന്‍പറ്റുന്ന പ്രസ്ഥാനങ്ങള്‍ പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കെപിഎംഎസ് വെള്ളാങ്കല്ലൂര്‍ യൂണിയന് കമ്മറ്റി വിലയിരുത്തി. നവംബര്‍ ഒന്നിന് എറണാകുളത്ത് സംഘടിപ്പിക്കുന്ന സാംസ്കാരിക പ്രതിരോധം വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. യൂണിയന് പ്രസിഡന്റ് ശശി കോട്ടോളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടേറിയറ്റ് അംഗം പി.എന്‍. സുരന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ബിനോജ് തെക്കേമറ്റത്തില്‍, ബാബു തൈവളപ്പില്‍, പ്രേംജിത്ത് പൂവത്തുങ്കടവില്, എം.സി. സുനന്ദകുമാര്‍, എം.സി. ശിവദാസന്‍, സന്ധ്യ മനോജ്, ആശാ ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു. എന്‍.വി. ഹരിദാസ് സ്വാഗതവും. ബാബു തൈവളപ്പില്‍ നന്ദിയും പറഞ്ഞു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു