രംഗകലയുടെ പ്രൗഢ വേദിയായി പുല്ലൂര്‍ നാടകരാവിന്റെ മൂന്നാം ദിനം

ഇരിങ്ങാലക്കുട: ചമയം നാടകവേദിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പുല്ലൂര്‍ നാടകരാവിന്റെ മൂന്നാം ദിനം അകാലത്തില്‍ വിടവാങ്ങിയ പ്രശസ്ത കഥകളി കലാകാരന് കലാനിലയം ഗോപിനാഥന് അനുശോചനം രേഖപ്പെടുത്തി കൊണ്ട് തുടക്കമായി. പ്രശസ്ത നാടക ചലച്ചിത്ര നടനായ ശിവജി ഗുരുവായൂര്‍ മൂന്നാം ദിനത്തിന് തിരിതെളിയിച്ചു. ചമയം നാടകവേദി പ്രസിഡന്റ് എ.എന്‍. രാജന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്, സിനി ആര്‍ട്ടിസ്റ്റ് അശ്വതി ചന്ദ് കിഷോര്‍, മുരളി ഹരിതം, നാടകനടന്‍ സതീഷ് കോണത്തുകുന്ന് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അവിട്ടത്തൂര്‍ രാഘവ പൊതുവാള് മാസ്റ്റര്‍ക്ക് ചമയം നാടകവേദിയുടെ ആദരം ശിവജി ഗുരുവായൂര്‍ കൈമാറി. ബിജു ചന്ദ്രന് സ്വാഗതവും ചീഫ് കോര്‍ഡിനേറ്റര്‍ കിഷോര്‍ പള്ളിപ്പാട്ട് നന്ദിയും പറഞ്ഞു.