സ്വജന സമുദായ സഭ സംസ്ഥാന യുവജന കണ്വെന്ഷന് സംസ്ഥാന പ്രസിഡന്റ് ടി.എ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു
ആളൂര്‍: സ്വജന സമുദായ സഭ സംസ്ഥാന യുവജന കണ്വെന്ഷന് സംസ്ഥാന പ്രസിഡന്റ് ടി.എ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.എന്‍. രാജന് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എന്‍. സുകുമാരന്‍ നയരേഖ അവതരിപ്പിച്ചു. സംഘടനാ നേതാക്കളായ കെ.എസ്. അജയന്, പി.എന്‍. മോഹനന്, പി.കെ. രാജപ്പന്, കെ.പി. അനില്‍, അപ്പു പുളക്കല്‍, ദിനേശന് കടുപ്പശ്ശേരി, കെ.എന്‍. അനില്‍കുമാര്‍, അംബിക ത്യാഗരാജന്, രാജലക്ഷ്മി സുബ്രഹ്മണ്യന്, നിധിന് കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ലഹരി വിരുദ്ധ സെമിനാറില്‍ എക്സൈസ് ഓഫിസര്‍ സി.വി. രാജേന്ദ്രന് ക്ലാസെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. യൂത്ത്വിംഗ് കമ്മറ്റി ഭാരവാഹികളായി ഗോകുല്‍ സുബ്രഹ്മണ്യന് (പ്രസിഡന്റ്), നിധിന് കൃഷ്ണ (സെക്രട്ടറി), അനുകൃഷ്ണ (ഖജാന്‍ജി) എന്നിവരെ യോഗം തിരഞ്ഞെടുത്തു.