കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ചൈതന്യ വെളിച്ചെണ്ണക്ക് അംഗീകാരം

കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്വന്തം ഉല്‍പ്പന്നമായ ചൈതന്യ വെളിച്ചെണ്ണ ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര ട്രേഡ്ഫെയര്‍ ബീടുബീ മീറ്റര്‍ അംഗീകാരം നേടി. വെളിച്ചണയുടെ ഗുണനിലവാരമംഗീകരിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ് ഐഎഎസിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ എംപി എ.എ. റഹീം ചൈതന്യ വെളിച്ചണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടിലില് നിന്നും ഏറ്റുവാങ്ങികൊണ്ട് ലോഞ്ച് ചെയ്തു. ചൈതന്യ വെളിച്ചണക്ക് എറണാകുളത്ത് വച്ച് നടന്ന സഹകരണ എക്സ്പോ കോ ഒപ്മാര്ട്ട് ബ്രാന്‍ഡിംഗ് അംഗീകാരം ഇതിനോടകം ലഭിച്ചിരുന്നു. വെളിച്ചണക്ക് ഇന്ത്യയിലുടനീളം മാര്‍ക്കറ്റ് ലഭ്യമാകുവാന്‍ വേണ്ട സഹായങ്ങള്‍ ഒരുക്കുമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു.