ഉല്പാദനക്ഷമത കൂടിയ കുറിയ ഇനം തെങ്ങിന് തൈ വിതരണം ചെയ്തു

കൊറ്റനെല്ലൂര്‍: വേളൂക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 കേരസമൃദ്ധി പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് ഉല്പാദനക്ഷമത കൂടിയ കുറിയ ഇനം തെങ്ങിന് തൈകള്‍ വിതരണം ചെയ്തു. കൊറ്റനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്ത് വച്ച് നടത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് നിര്‍വഹിച്ചു വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബനാരായണന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണികൃഷ്ണന്, വാര്‍ഡ് മെമ്പര്‍മാരായ പി.ജെ. സതീഷ്, വിന്‍സെന്റ് കാനംകുടം, യൂസഫ് കൊടകരപറമ്പില്‍, കൃഷി ഓഫീസര്‍ വി. ധന്യ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ എം.കെ. ഉണ്ണി, ടി.വി. വിജു, എന്നിവര്‍ പങ്കെടുത്തു.