റസിഡന്റ്സ് അസോസിയേഷന് ലഹരി വിരുദ്ധ ബോധവല്ക്കരന്ന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട: ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കേരള പോലീസിന്റെ യോദ്ധാവ് പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മണാത്തിക്കുളം റോഡ് റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ജാഗ്രതാ സമിതി ചേരുകയും, ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തുകയും ചെയ്തു. ഇരിങ്ങാലക്കുട എസ്ഐ ജോര്‍ജ്, റിട്ടയേര്‍ഡ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി എന്നിവര്‍ ക്ലാസ് നയിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശത്തെ പറ്റിയും അതില്‍ അകപെട്ടാലുള്ള അവസ്ഥകളെ കുറിച്ചും പറഞ്ഞു മനസിലാക്കി. ഇത്തരം ലഹരി ഉപയോഗ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനുള്ള നിര്‍ദേശങ്ങളും നല്കി. അസോസിയേഷന് പ്രസിഡന്റ് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദുര്‍ഗ ശ്രീകുമാര്‍, ജയന്തി വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു