ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ഇരിങ്ങാലക്കുട: ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെയും, കേരള പോലീസിന്റെ യോദ്ധാവ് പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെയും ഭാഗമായി ഇരിങ്ങാലക്കുട പ്രദേശത്തെ കൊരുമ്പുശേരി റെസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. അസോസിയേഷന് പ്രസിഡന്റ് ടി.എം. രാംദാസ് അധ്യക്ഷത വഹിച്ചു. അസോസിയേഷന് ഭാരവാഹികളായ ബിന്ദു ജിനന്, എ.സി. സുരേഷ്, രേഷ്മ രാമ ചന്ദ്രന്, പോളി മാന്ത്ര, കെ. ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട എസ്ഐ ജോര്‍ജ്, എഎസ്ഐ നൂര്ദിന് എന്നിവര്‍ ക്ലാസ് നയിച്ചു.