കോര്‍ട്ട് ഫീ വര്‍ധനക്കെതിരെ ലോയേഴ്സ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട: കോര്‍ട്ട് ഫീ വര്‍ധനക്കെതിരെ ലോയേഴ്സ് കോണ്‍ഗ്രസ് സിവില്‍ സ്റ്റേഷന് വളപ്പില്‍ പ്രതിഷേധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആന്റണി തെക്കേക്കര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. കെ.ജെ. സുരേഷ് ബ്ബു, കെ. ദിലീപ്കുമാര്, സാബുരാജ് ചുള്ളിക്കാട്ടില്‍, യൂണിറ്റ് സെക്രട്ടറി ടി.വി. പ്രസാദന്‍ എന്നിവര്‍ പ്രസംഗിച്ചു.