മൊബൈല്‍ ടവര്‍ നിര്‍മാണം നിര്‍ത്തി
ഇരിങ്ങാലക്കുട: നഗരസഭാപരിധിയില്‍ കൊരുമ്പിശേരി പ്രദേശത്ത് ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍ നിര്‍മാണം ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തി. സമൂഹത്തിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന ഈ മേഖലയില്‍നിന്ന് ടവര്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ മന്ത്രി ആര്. ബിന്ദുവിന് ഹര്‍ജി നല്കി. നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, വി.എം. ബാലകൃഷ്ണന്, ടി. അനൂപ്കുമാര്‍, കൃഷ്ണന്, വി.എം. ബൈജു, ശ്രീനിവാസന്, എം.പി. ബെന്നി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.