മുരിയാട് പഞ്ചായത്തില്‍ കുടുംബശ്രീയുടെ വനിതാദിനാഘോഷം
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മുരിയാട് സര്‍വീസ് സഹകരണ സംഘം ഹാളില്‍ സംഘടിപ്പിച്ച വനിതാദിനാചരണം ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷന് എസ്ഐ വിനയ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിതാ രവി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ജീവിതശൈലി രോഗങ്ങളും ചെറുമണി ധാന്യങ്ങളും എന്ന വിഷയത്തെക്കുറിച്ച് ഡോ. കേസരി മേനോന് ബോധവല്‍ക്കരണ ക്ലാസ് നടത്തി. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.യു. വിജയന്, രതി ഗോപി, വാര്‍ഡ് മെമ്പര്‍മാരായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍ കുമാര്‍, ശ്രീജിത് പട്ടത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു