ഇരിങ്ങാലക്കുട നഗരസഭാ ഓഫീസില്‍ ദേശീയ പതാക തലതിരിച്ച് കെട്ടിയ സംഭവത്തില്‍ കേസ്സെടുത്ത് പോലീസ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭാ ഓഫീസില്‍ ദേശീയ പതാക തലതിരിച്ച് കെട്ടിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടത്തി സംഭവത്തിന് ഉത്തരവാദികളായവരെ പ്രതി ചേര്‍ക്കുമെന്ന് ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു. നഗരസഭ മൈതാനത്ത് കളിക്കാന്‍ എത്തിയവരാണ് നഗരസഭ ഓഫീസിന് മുകളില്‍ ദേശീയ പതാക തലതിരിച്ച് കെട്ടിയതായി കണ്ടെത്തിയത്. സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്ക് വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നഗരസഭ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം ജീവനക്കാരെത്തി പതാക ശരിയായ രീതിയില്‍ കെട്ടുകയായിരുന്നു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു