ശാസ്താംകുളം നവീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: നഗരസഭ ജനകീയാസൂത്രണം 2018-19, 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ച ശാസ്താംകുളം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തു. ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ശാസ്താംകുളം സ്ഥിതി ചെയ്യുന്ന വാര്‍ഡിന്റെ കൗണ്‍സിലറും ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണുമായ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് മുഖ്യാഥിതിയായിരുന്നു. നഗരസഭാ സെക്രട്ടറി കെ.എസ്. അരുണ്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മീനാക്ഷി ജോഷി, വത്സല ശശി, കുര്യന് ജോസഫ്, പി.എ. അബ്ദുള്‍ ബഷീര്‍, ബിജു ലാസര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്നായര്, നഗരസഭാ എന്‍ജിനീയര്‍ എം.കെ. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ ആരോഗ്യവിഭാഗം സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി എന്നിവര്‍ സന്നിഹിതരായി.

സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന