കനോലി കനാലില്‍ വടംകെട്ടി ലോക ജലദിനാചരണം നടത്തി

മതിലകം: സെന്റ് ജോസഫ് സിറിയന്‍ ദേവാലയത്തിലെ കെസിവൈഎം പുഴയോരത്ത് ലോകജലദിനാചരണം നടത്തി. മതിലകം പള്ളിയുടെ മുന്‍വശത്ത് നിന്നും ആരംഭിച്ച ജലദിന റാലി മതിലകം പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ ജന്‍ട്രി ഓലിയപുറത്ത് കെസിവൈഎം പ്രസിഡന്റ് നിബില്‍ യേശുദാസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍ ആമുഖ സന്ദേശം നല്കി. അനീഷ ജോണ്സണ് ജലദിന സന്ദേശം നല്കി. നേഹ വര്‍ഗീസ്, ജോമോന് ജോയ്, ലോറന്‍സ് തെക്കേപീടികയില്‍, ബിജു കല്ലറക്കല്‍, സിസ്റ്റര്‍ ഡോളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.