ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മം നടത്തി
കാട്ടൂര്‍: ഗ്രാമപഞ്ചായത്തിലെ എസ്എന്‍ഡിപി പള്ളിവേട്ട നഗറിലേക്കു പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. ആസ്തി വികസന ഫണ്ടില്‍ നിന്നും 5,50,000 രൂപ ചെലവഴിച്ചാണു ഈ ഹൈമാസ്റ്റ് ലൈറ്റിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. പള്ളിവേട്ട നഗര്‍ പരിസരത്തു വച്ചു നടന്ന ഉദ്ഘാടന ചടങ്ങില്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എം. കമറുദീന്, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷീജ പവിത്രന്, പഞ്ചായത്ത് അംഗം എം.ജെ. റാഫി, കെഎസ്ഇബി പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.വി. ലത, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജയശ്രീ സുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിച്ചു.

കരുവന്നൂര്‍ കാട്ടൂര്‍ റോഡ് തകര്‍ച്ച: കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രക്ഷോഭത്തിലേക്ക്
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു
പണം നല്‍കാതെ പറ്റിച്ചത് രണ്ടര വര്‍ഷം; കര്‍ഷകദിനത്തില്‍ കര്‍ഷകനും കുടുംബവും നിരാഹാരത്തില്‍
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
നായ കുറുകെ ചാടി; ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ഗൃഹനാഥന് ദാരുണാന്ത്യം
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ പെന്‍ഷനേഴ്സ് സംഗമം നടത്തി