ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ കരിദിനം ആചരിച്ചു
ഇരിങ്ങാലക്കുട: കെപിസിസി അധ്യക്ഷന്‍ കെ.എസ്. സുധാകരനെതിരെ കള്ള കേസ് ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ കരിദിനം ആചരിച്ചു. ഡിസിസി സെക്രട്ടറി സോണിയ ഗിരി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്പേഴ്സന് സുജ സഞ്ജീവ്കുമാര്‍, മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, വിജയന് ഇളയേടത്ത്, എ.സി. സുരേഷ്, സത്യന് നാട്ടുവള്ളി, പോള്‍ കരുമാലിക്കല്‍, ജോസ് മാമ്പിള്ളി, തോമസ് കോട്ടോളി, സിജു യോഹന്നാന്, ബിജു പോള്‍ അക്കരക്കാരന്‍, അബ്ദുള്‍ ഹക്ക്, ശ്രീറാം ജയബാലന്‍, സനല്‍ കല്ലൂക്കാരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.