ഫയര്സ്റ്റേഷന് ജീവനക്കാരിയായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇരിങ്ങാലക്കുട: ഫയര്‍സ്റ്റേഷനിലെ ജീവനക്കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മണ്ണാഞ്ചേരി വീട്ടില്‍ അലിയുടെ മകള്‍ നിഫിത (29) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ സ്റ്റേഷന് സമീപം ഡിസ്മസ് റോഡരികിലെ കുളത്തിലാണ് യുവതിയെ ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഫയര്‍ സ്റ്റേഷനില്‍ ജോലിക്കെത്തിയ നിഫിത സുഖമില്ലാത്ത കാരണത്താല്‍ നേരത്തെ വീട്ടില്‍ പോയിരുന്നു. എന്നാല്‍ ജോലി സമയം കഴിഞ്ഞ് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫയര്സ്റ്റേഷന് ജീവനക്കാരും വീട്ടുകാരും അന്വേഷണമാരംഭിച്ചു. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി നടത്തിയ അന്വേഷണത്തിലാണ് ഫയര്‍സ്റ്റേഷനു സമീപമുള്ള കുളത്തില്‍ നിഫിതയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. ഇന്നു രാവിലെ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം സംസ്കാരം എറിയാട് കടപ്പൂര് ജുമാ മസ്ജിദില്‍ വൈകീട്ട് നടക്കും. രണ്ടു വര്‍ഷത്തോളമായി ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷനിലെ പാര്‍ട്ട് ടൈം ജീവനക്കാരിയാണ്. അവിവാഹിതയാണ്. അമ്മ: സുലേഖ. സഹോദരങ്ങള്‍: സിബില്‍, അനീന.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി