ജോണ്സണ് കോലങ്കണ്ണിക്ക് ലെജന്‍ഡ് ഓഫ് റീജിയന് പുരസ്കാരം
ഇരിങ്ങാലക്കുട: നാനൂറ്റിപത്തോളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് അംഗം ജോണ്സണ് കോലങ്കണ്ണിക്ക് ലെജന്‍ഡ് ഓഫ് റീജിയന് പുരസ്കാരം നല്കി. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് മൊറോലി പുരസ്കാരം സമ്മാനിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ടി.ജെ. തോമസ്, ഡിസ്ട്രിക്ട് ചീഫ് മെന്റര്‍ എ.ആര്. രാമകൃഷ്ണന്, ഏരിയ ലീഡര്‍ വിന്‍സന്‍ ഇലഞ്ഞിക്കല്‍, റീജിയന് ചെയര്മാന് ഷാജന് ചക്കാലക്കല്‍, ഏരിയ ചെയര്പേഴ്സന് ദിവ്യ ബല്‍റാം, സോണ്‍ ചെയര്മാന്മാരായ പീതാംബരന് രാരമ്പത്ത്, വി.ആര്. പ്രേമന്, സതീശന് നീലങ്കാട്ടില്‍, ഷാജു കണ്ടംകുളത്തി, പി.സി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു