സംസ്ഥാനത്ത് (സെപ്റ്റംബർ 21) 2910 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (സെപ്റ്റംബർ 21) 2910 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299, കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 18 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ മലപ്പുറം കാടാമ്പുഴ സ്വദേശിനി കമലാക്ഷി (69), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മാരിയപ്പന് (70), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശിനി പി. അയിഷ (65), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കീഴൂര്‍ സ്വദേശി ദാമോദരന്‍ നായര്‍ (80), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ പാലക്കാട് നൂറനി സ്വദേശിനി പാത്തുമുത്തു (59), കണ്ണൂര്‍ സ്വദേശി ഗംഗാധരന് (70), സെപ്റ്റംബര്‍ 12ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി സുബൈദ (60), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി വി.കെ. അസിയ (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സോമശേഖരന്‍ (73), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ഭാഗീരഥി അമ്മ (82), തിരുവനന്തപുരം റസല്‍പുരം സ്വദേശി രമണി (65), തിരുവനന്തപുരം കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി അബ്ബാസ് (63), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി ദേവകി (83), മലപ്പുറം ചേലക്കാട് സ്വദേശി മുഹമ്മദ് കുട്ടി (82), മലപ്പുറം മേലുമുറി സ്വദേശി അബ്ദുള്ള (65), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ മലപ്പുറം താനൂര്‍ സ്വദേശിനി ഖദീജ (85) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 553 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 183 പേർക്ക് കൂടി കോവിഡ്;140 പേർ രോഗമുക്തരായി
ജില്ലയിൽ 183 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8867 ആണ്. 5909 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 179 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റർ25, ജി.എച്ച് ക്ലസ്റ്റർ1, മലങ്കര ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)1, വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ1. മറ്റ് സമ്പർക്ക കേസുകൾ145. ആരോഗ്യ പ്രവർത്തകർ 2. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്ന് എത്തിയവർ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 13 പുരുഷൻമാരും 14 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 8 ആൺകുട്ടികളും 8 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ. ഗവ. മെഡിക്കൽ കോളേജ് തൃശൂർ 129, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ് 51, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്53, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്77, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്56, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി76, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ109, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ181, സി.എഫ്.എൽ.ടി.സി കൊരട്ടി – 94, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–279, സി.എഫ്.എൽ.ടി.സി നാട്ടിക 262, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ52, ജി.എച്ച് തൃശൂർ16, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 57, ചാവക്കാട് താലൂക്ക് ആശുപത്രി 47, ചാലക്കുടി താലൂക്ക് ആശുപത്രി 21, കുന്നംകുളം താലൂക്ക് ആശുപത്രി 10, ജി.എച്ച്. ഇരിങ്ങാലക്കുട 18, അമല ആശുപത്രി13, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ51, മദർ ആശുപത്രി 2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ16, രാജ ആശുപത്രി ചാവക്കാട് – 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ 7, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി 2.989 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9717 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 200 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 1000 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1233 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 130083 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 410 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 67 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 400 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.