സംസ്ഥാനത്ത് (സെപ്റ്റംബർ 22) 4125 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 4125 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 19 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന് (76), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന് നായര്‍ (68), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന് (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജന് (58), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോന് (79), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീര്‍ (38), തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന് (81), എറണാകുളം സ്വദേശി പി. ബാലന് (86), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന് (54) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 572 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 369 പേർക്ക് കൂടി കോവിഡ്; 240 പേർ രോഗമുക്തരായി
ജില്ലയിൽ 369 പേർക്ക് കൂടി കോവിഡ്19 സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2982 ആണ്. തൃശൂർ സ്വദേശികളായ 104 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 9236 ആണ്. 6148 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 363 രോഗം സ്ഥീരികരിച്ചത്. ഇതിൽ 6 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: ഇസ ഗോൾഡ് ക്ലസ്റ്റർ 2, ഇഷാര ഗോൾഡ് ക്ലസ്റ്റർ 1, കെ.ഇ.പി.എ ക്ലസ്റ്റർ 1, എലൈറ്റ് ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)1, മറ്റ് സമ്പർക്ക കേസുകൾ 342. ആരോഗ്യ പ്രവർത്തകർ 9, ഫ്രന്റ് ലൈൻ വർക്കർ 1. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 4 പേർക്കും വിദേശത്തുനിന്ന് എത്തിയ 2 പേർക്കും കോവിഡ് സ്ഥീരികരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 24 പുരുഷൻമാരും 9 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 16 ആൺകുട്ടികളും 14 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 140, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ്51, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്50, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്78, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 48, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി93, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ106, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ182, സി.എഫ്.എൽ.ടി.സി കൊരട്ടി – 68, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–235, സി.എഫ്.എൽ.ടി.സി നാട്ടിക 273, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ51, ജി.എച്ച് തൃശൂർ17, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 65, ചാവക്കാട് താലൂക്ക് ആശുപത്രി 45, ചാലക്കുടി താലൂക്ക് ആശുപത്രി 18, കുന്നംകുളം താലൂക്ക് ആശുപത്രി 7, ജി.എച്ച്. ഇരിങ്ങാലക്കുട 19, അമല ആശുപത്രി20, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ 54, മദർ ആശുപത്രി 121 എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ13, രാജാ ആശുപത്രി ചാവക്കാട് – 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 8, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി 2. 968 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9884 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 185 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 1761 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2312 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 132395 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 387 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 63 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 508 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.